മൂന്നാം എൻഡിഎ സർക്കാരില്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിക്ക് ഇന്ന് മുംബൈയില്‍ സ്വീകരണം നല്‍കും.
ബിജെപി മഹാരാഷ്‌ട്ര കേരള സെല്‍ സംസ്ഥാന അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രാത്രി ഒൻപത് മണിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്.
നാളെ രാവിലെ 8.30ന് അന്ധേരി ഈസ്റ്റിലെ വിനയാലയ റോഡിലെ ഗുണ്ഡാവലിയിലുള്ള സ്‌നേഹസദനില്‍ ഒഎൻജിസി സംഘടിപ്പിക്കുന്ന സ്വച്ഛത പഖ്വാദ എന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ദേശീയ സ്വച്ഛ് മിഷന്റെ ഭാഗമായി ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.