വടകര: കേന്ദ്രത്തില്‍ ബി.ജെ.പിയുടെ അധികാരത്തുടർച്ചയ്ക്ക് കോണ്‍ഗ്രസ് നിലപാടും കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.യു.ഡി.എഫ്. സ്ഥാനാർത്ഥി ഉണ്ടാകും എന്നാല്‍ ബി.ജെ.പി. സ്ഥാനാർത്ഥിക്ക് വോട്ടുകൊടുക്കും ഇതാണ് 2016ല്‍ നേമത്ത് നടന്നത്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലും സമാനരീതിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയില്‍ സി.പി.എം. ജില്ലാപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുപോക്ക് പല രീതിയില്‍ പുറത്ത് പോകുന്നുണ്ട്. ഈ ഒത്തുപോക്ക് മറച്ചുവെക്കാൻ മറുആരോപണങ്ങള്‍ ഉന്നയിക്കുന്നു. ആരും വിശ്വസിക്കാത്ത പ്രചാരണമാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ബി.ജെ.പി. ഇടത് കൂട്ടുകെട്ട് അത്തരം ആരോപണങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാം എന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തി. ലീഗും അതിന് അനുസൃതമായ നിലപാട് സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരില്‍ വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ പരസ്യബന്ധം കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചു.കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള കൂട്ടുകെട്ടാണ് ഇത്. ഇത്തരം മഴവില്‍സഖ്യം രൂപപ്പെട്ടെങ്കിലും ജനങ്ങളില്‍ അത് വലിയ തോതില്‍ ഏശിയില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധ വികാരം വലിയ തോതില്‍ ഉയർത്താൻ ശ്രമിച്ചു എങ്കിലും വസ്തുത ഇതല്ലെന്ന് തെളിഞ്ഞവെന്നും പിണറായി വിജയൻ പറഞ്ഞു.