മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ ജനപ്രതിനിധിസഭയില്‍ അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെ പി ശര്‍മ ഓലിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ അംഗീകരിച്ചു.
ഇന്ന് രാവിലെ 11ന് ശര്‍മ ഓലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാലാം തവണയാണ് ഓലി (72) അധികാരത്തിലെത്തുന്നത്.
ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് അധ്യക്ഷനായ അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതല്‍ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് ഷേര്‍ ബഹദൂര്‍ ദ്യൂബയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഒലി.