വാക്സിൻ വിരുദ്ധനായ റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ അടുത്ത ആരോഗ്യ സെക്രട്ടറിയാക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ഭക്ഷ്യസുരക്ഷ മുതല്‍ മരുന്നുഗവേഷണം വരെ അമേരിക്കൻ ജനതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും മേല്‍നോട്ടച്ചുമതലയാണ് കെന്നഡി ജൂണിയറിനാരിക്കും.
ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്ന കെന്നഡി സ്വതന്ത്രനായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ശ്രമിക്കുകയും പിന്നീട് പിൻവാങ്ങി റിപ്പബ്ലിക്കൻ നേതാവ് ട്രംപിനു പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.