….അങ്കമാലിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ്സിൽ വച്ചാണ് തിരൂർ സ്വദേശിയായ ജയറാം (17) എന്ന യുവാവിന് കേച്ചേരി കഴിഞ്ഞ ഉടനെ അപസ്മാരം കണ്ടത്. ഇയാളുടെ കൂടെ ആരുമുണ്ടായിരുന്നില്ല.അസുഖത്തിന്റെ തീവ്രത കണ്ടു ആളുകൾ പരിഭ്രാന്തരായതോടെ യാത്രക്കാർ നിർദേശിച്ചതിനെ തുടർന്ന് ബസ് വേഗം ഏറ്റവുമടുത്തുള്ള യൂണിറ്റി ആശുപത്രിയിലേക്ക് പായുകയായിരുന്നു. വണ്ടി ആശുപത്രി ക്കുള്ളിലേക്ക് കയറ്റുകയും ചെയ്തു. ഉടനെതന്നെ ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു . ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരുടെയും മറ്റും അവസരോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്..ഏതാണ്ട് അരമണിക്കൂറോളം ബസ്സും ഇതിലെ യാത്രക്കാരും ആശുപത്രിയിൽ ഉണ്ടായി. കുന്നംകുളത്തു നിന്നും പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ബസ്സ് യാത്ര തുടർന്നത്. വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളും പിന്നീട് ആശുപത്രിയിലെത്തി.യുവാവ് സുഖം പ്രാപിച്ചു വരുന്നു.