കൂർക്കഞ്ചേരി – കുറുപ്പം റോഡിലെ ഗതാഗത നിയന്ത്രണം.
കൂർക്കഞ്ചേരി – കുറുപ്പം റോഡ് കോൺക്രീറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി 23.10.2024 മുതൽ റോഡ് പണി തീരുന്നതുവരെ കൂർക്കഞ്ചേരി – കുറുപ്പം റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങിയ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പെൻ്റാർക്ക് ജംഗ്ഷനിൽ നിന്നും നേരെ കണ്ണംകുളങ്ങര റോഡ് വഴി വാട്ടർ ടാങ്ക് ജംഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് കൂർക്കഞ്ചേരി ജംഷനിൽ നിന്നും ഇടത്തോട്ട് മെയിൻ റോഡ് വഴി പോകേണ്ടതാണ്
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് ഭാഗത്തു നിന്നും തൃശ്ശൂർ. കുന്നംകുളം. ഗുരുവായൂർ. ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ നെടുപുഴ പോലീസ് സ്റ്റേഷൻ റോഡു വഴി സോമിൽ റോഡിലെത്തി ,റെയിൽവെ സ്റ്റേഷൻ റോഡിലൂടെ അടയ്ക്കാ മാർക്കറ്റ് റോഡിലെത്തി നേരെ KSRTC ജംഗ്ഷൻ വഴി പോകേണ്ടതാണ്
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് ഭാഗത്തു നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കൂർക്കഞ്ചേരി ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് കൂർക്കഞ്ചേരി ക്ഷേത്രത്തിന് സമീപമുള്ള കസ്തൂർബ റോഡിലൂടെ കണ്ണംകുളങ്ങര റോഡിലെത്തി, കണ്ണംകുളങ്ങര പള്ളി ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് മേഘ റസിഡൻസിക്ക് മുൻവശമുള്ള റോഡിലൂടെ സൺ ഹോസ്പിറ്റൽ ജംഗ്ഷനിൽ എത്തി ടൗണിൽ പ്രവേശിക്കേണ്ടതാണ്
സ്റ്റേഷൻഹൗസ് ഓഫീസർ
ട്രാഫിക് എൻഫോഴ്സ്മെൻ്റ്
യൂണിറ്റ്
തൃശൂർ സിറ്റി