കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടത്ത കേസില്‍ അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി. 15 പേരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയിരിക്കുന്നത്.
എട്ട് കുവൈറ്റി പൗരന്മാര്‍, മൂന്ന് ഇന്ത്യക്കാര്‍ , നാല് ഈജിപ്‌റതുകാരനുമാണ് കേസില്‍ അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടിത്തത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു