കുവൈത്ത് എയര്‍വേസിന് എ-330-900 നിയോ വിമാനം

കുവൈത്ത് എയർവേസിന് ഇനി ആധുനിക സൗകര്യങ്ങളുള്ള എയർബസ് A330-900 നിയോ വിമാനം. കുവൈത്ത് എയർവേസിന്റെ ആദ്യ എയർബസ് എ-330-900 നിയോ വിമാനം കഴിഞ്ഞ ദിവസം അതിന്റെ ഭാഗമായി.

കുവൈത്ത് എയർവേസ് വരുംവർഷങ്ങളില്‍ ലക്ഷ്യമിടുന്ന ഏഴു എയർബസ് എ-330-900 നിയോ വിമാനങ്ങളില്‍ ആദ്യത്തേതാണ് ഇത്. യാത്രക്കാർക്ക് ആശ്വാസവും വിനോദവും നല്‍കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദവുമാണ് പുതിയ വിമാനങ്ങളെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ അബ്ദുല്‍ മുഹ്‌സിൻ അല്‍ ഫഖാൻ പറഞ്ഞു.

കുവൈത്ത് എയർവേസിന് മികച്ച സൗകര്യവും ആഡംബരവും ആധുനിക സാങ്കേതികവിദ്യകളാല്‍ സജ്ജീകരിച്ചതുമായ വൈവിധ്യമാർന്ന വിമാനങ്ങളുണ്ടെന്നും തുടർന്നും നിരന്തരമായ നവീകരണം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1953ല്‍ കുവൈത്ത് നാഷനല്‍ എയർവേസ് എന്ന പേരില്‍ സ്വകാര്യ കമ്ബനിയായി സ്ഥാപിതമായ കുവൈത്ത് എയർവേസ് 1954 മാർച്ചിലാണ് അതിന്റെ ആദ്യ വിമാനം പുറത്തിറക്കുന്നത്. 1962ല്‍ കുവൈത്ത് എയർവേസ് 100 ശതമാനം സർക്കാർ ഉടമസ്ഥതയിലായി.

Leave a Reply

Your email address will not be published. Required fields are marked *