കുവൈത്തില്‍ ചൈനയുടെ പുതിയ എംബസി കെട്ടിടം തുറന്നു

കുവൈത്തില്‍ ചൈനയുടെ പുതിയ എംബസി കെട്ടിടം തുറന്നു.

കുവൈത്തിലെ ഡിപ്ലോമാറ്റിക് ഏരിയയില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയും പങ്കെടുത്തു.

കുവൈത്തും ചൈനയും തമ്മില്‍ ശക്തമായ ഉഭയകക്ഷി ബന്ധവും സഹകരണവുമാണ് ഉള്ളത്. ഇരു സൗഹൃദ രാഷ്ട്രങ്ങളിലെയും നേതൃത്വവും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് ഉയർത്താൻ സാധിക്കട്ടെയെന്ന് അല്‍ യഹ്യ പറഞ്ഞു.

ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെ ചടങ്ങിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *