കുവൈത്ത് അബ്ബാസിയയില്‍ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ച നാല് പേരും.
പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു എബ്രഹാം(40), ഭാര്യ ലിനി എബ്രഹാം(38), ഇവരുടെ മക്കളായ ഐറിൻ(14), ഐസക്(9) എന്നിവരാണ് മരിച്ചത്.
എസിയില്‍ നിന്ന് തീപിടിത്തമുണ്ടായെന്നും, ഇതില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണമെന്നുമാണ് സൂചന. അപകടം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്ത് വിട്ടിട്ടില്ല. നാട്ടില്‍ അവധി ആഘോഷിക്കാൻ പോയ ഇവർ കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ അഗ്നിരക്ഷാ സേന പ്രദേശത്തെത്തി എല്ലാവരേയും പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നാല് പേരുടേയും ജീവൻ നഷ്ടമായിരുന്നു. ബാങ്കിങ് മേഖലയിലാണ് മാത്യു എബ്രഹാം ജോലി ചെയ്യുന്നത്. ലിനി അദാൻ ഹോസ്പിറ്റല്‍ നഴ്സായി ജോലി ചെയ്യുകയാണ്