ജമ്മു കാഷ്മീരില്‍ കുഴിബോംബ് സ്ഫോടനത്തില്‍ കരസേനാ ജവാനു വീരമൃത്യു. നിയന്ത്രണരേഖയില്‍ പട്രോളിംഗിനിടെ തനേദാർ ടെക്രി മേഖലയിലായിരുന്നു അപകടം ഉണ്ടായത്.
ഹവീല്‍ദാർ വി. സുബ്ബയ്യ വരികുന്തയാണ് വീരമൃത്യു വരിച്ചത്. കുഴിബോംബില്‍ ചവിട്ടിയപ്പോഴാണു സ്ഫോടനമുണ്ടായത്. 25 രാഷ്‌ട്രീയ റൈഫിള്‍സ് അംഗമാണ് സുബ്ബയ്യ.