കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. പൊക്കുണ്ടിൽ സലഫി മസീദിന് അടുത്ത് ജാബിർ- മുബഷീറ ദമ്ബതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്.
കുളിപ്പിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ 21 അടി താഴ്ചയുള്ള കിണറ്റിൽ വീണു എന്നാണ് അമ്മ നൽകിയ മൊഴി. എന്നാൽ ഇത് പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കിണറിന്റെ ആൾമറയിൽ വച്ചാണോ കുഞ്ഞിനെ കുളിപ്പിച്ചത് എന്ന് വ്യക്തമല്ല.
അയൽവാസിയാണ് കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്ബ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പിന്നീട് പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പിതാവ് വിദേശത്താണ്.
കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു.
RELATED ARTICLES


