കുറിച്യാർമല മേല്‍മുറിയില്‍ മലയിടിഞ്ഞുവീണ് കനത്ത നാശം. പഞ്ചായത്തിലെ 13ാം വാർഡിലാണ് മേല്‍മുറി മലയിടിഞ്ഞ് കെട്ടിടങ്ങളും കൃഷികളും നശിച്ചത്.രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞിറങ്ങുകയായിരുന്നു.ശക്തമായ മണ്ണൊലിപ്പില്‍ ഏക്കർകണക്കിന് കൃഷിസ്ഥലം ഒലിച്ചുപോവുകയും നിരവധി വീടുകളും എസ്റ്റേറ്റ് ലയങ്ങളും തകരുകയും ചെയ്തു. തോട്ടം മേഖലയായ പ്രദേശത്തെ തൊഴിലാളികള്‍ കുടിവെള്ളത്തിനായി ഉപയോഗിച്ച കൈത്തോടുകളും ഇവിടേക്കുള്ള വഴികള്‍ മൂടിപ്പോയി. എട്ടു കുടുംബാംഗങ്ങളുടെ വീടുകളാണ് തകർന്നത്.വർഷങ്ങള്‍ക്കു മുമ്ബ് ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് ഇപ്പോഴും പാറക്കല്ലുകള്‍ അടർന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ നടന്നതിന്റെ മീറ്ററുകള്‍ അകലെ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി വലിയ റിസോർട്ടുകളും കെട്ടിടങ്ങളും ഉയരുന്നത് ആശങ്ക ഉയർത്തുകയാണ്.