കുറവാ സംഘത്തിനു പിന്നാലെ മറ്റൊരു തമിഴ് മോഷണ സംഘവും കേരളത്തില്‍

കേരളത്തില്‍ ഭീതിപടര്‍ത്തിയ തമിഴ് കുറവാ മോഷണ സംഘത്തിനു പിന്നാലെ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ മറ്റൊരു സംഘവും കേരളത്തില്‍.

സ്വര്‍ണ്ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഇടുക്കി നെടുങ്കണ്ടത്ത് പിടിയ രണ്ട് പേര്‍ ഈ സംഘത്തില്‍ പെട്ടവരാണെന്നു വ്യക്തമായി.

തമിഴ്‌നാട്ടിലെ മധുരക്കടുത്ത് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ മോഷണം പതിവാക്കിയവരാണ് അറസ്റ്റിലായവരെന്നു പോലീസ് പറഞ്ഞു. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാര്‍ ജുവെല്‍സില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്.

ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദര്‍, സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി. സംഭവം ശ്രദ്ധിച്ച ഉടമ ഉടന്‍ തന്നെ ഇയാളെ പിടികൂടി. ഈ സമയം കൂടെ ഉണ്ടായിരുന്ന മുബാറക് കടയില്‍ നിന്ന് ഇറങ്ങി ഓടി. നെടുങ്കണ്ടത്തു നിന്നും ബസില്‍ തമിഴ്‌നാട്ടിലേയ്ക് കടക്കാന്‍ ശ്രമിച്ച മുബാറകിനെ ശാന്തന്‍പാറ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

നിരവധി മോഷണവും കൊള്ളയും നടത്തിയ തമിഴ്‌നാട്ടിലെ ഇറാനി ഗ്യാങ്ങിലെ അഗങ്ങളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങള്‍ ആയി തിരിഞ്ഞാണ് ഇവരുടെ മോഷണം. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ സംഘം സമാനമായ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്കു മുമ്ബ് കോട്ടയത്തും രാജാക്കാട്ടിലും ജൂവലറികളില്‍ മോഷണം നടത്തിയത് ഇവരുടെ സംഘമാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *