കാടാമ്പുഴ: മരവട്ടം ഗ്രേസ് വാലി കോളജിലെ നാലു വിദ്യാർഥിക ൾക്ക് കുത്തേറ്റു. സപ്ലിമെൻ്ററി പരീക്ഷ എഴുതാനെത്തിയ മുൻ വിദ്യാർഥിയാണ് കുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കോളജിനു സമീപമായിരുന്നു സംഭവം. ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻ വൈരാഗ്യമാണ് സംഭവ കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേ റ്റവർ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.