കുട്ടികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയാകർഷിച്ച് D DAD (ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻറർ)

കേരളാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ നടത്തിയ ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻറർ (D-DAD) ചുരുങ്ങിയ കാലയളവിൽ തന്നെ കുട്ടികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് മോചനം നൽകുക, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കളിലും കുട്ടികളിലും ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ തൃശൂർ സിറ്റി പോലീസ് 2023 ജനുവരിയിലാണ് ജില്ലയിൽ ഈ പദ്ധതി ആരംഭിച്ചത്.

ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഇതിനോടകം 250-ലധികം കുട്ടികൾക്ക് സൗജന്യ കൗൺസിലിംഗ് സേവനവും 50 ഓളം ബോധവത്കരണ ക്ലാസുകളും D DAD സംഘടിപ്പിച്ചിട്ടുണ്ട്. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ സമീപത്ത് പ്രവർത്തിക്കുന്ന സെൻറർ എല്ലാ പ്രവർത്തിദിനങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവർത്തിക്കും. സൈക്കോളജിസ്റ്റുകളുടെ സേവനങ്ങളും കൗൺസിലിങ്ങും ബോധവത്കരണ ക്ലാസുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും സൗജന്യമായി നൽകിവരുന്നു.

സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 9497975400 എന്ന നമ്പരിൽ വിളിച്ച് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ കഴിയും. കൂടാതെ, കുട്ടികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾക്കായി ചിരി ഹെൽപ്പ്‌ലൈൻ നമ്പരായ 9497900200 വഴിയും സഹായം തേടാം.

Leave a Reply

Your email address will not be published. Required fields are marked *