കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന വാക്സിൻ കുറിച്ചു നല്‍കി; തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ഭീഷണി

തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെൻറാവാലൻറ് വാക്സിൻ കുറിച്ചു നല്‍കിയതായി പരാതി.

തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജോലി തടസ്സപ്പെടുത്തിയത് കേസെടുപ്പിക്കും എന്ന് പറഞ്ഞ് ജൂനിയർ ഹെല്‍ത്ത് ഇൻസ്പക്ടർ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപം. അമ്മയുടെ പരാതിയില്‍ ഡിഎംഒ അന്വേഷണം തുടങ്ങി.

തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്പക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ചാഴൂർ സ്വദേശിയായ ബകുള്‍ ഗീത് എന്ന യുവതി പ്രസവിച്ച്‌ എട്ട് ദിവസം പ്രായമായ കുഞ്ഞുമായി വാക്സിനെടുക്കാൻ എത്തിയപ്പോഴായിരുന്നു കാർഡില്‍ നവജാത ശിശുവിന് നല്‍കുന്ന വാക്സിന് പകരം ജൂനിയർ ഹെല്‍ത്ത് ഇൻസ്പക്ടർ രേഖപ്പെടുത്തിയത് ഒന്നരമാസത്തില്‍ കൊടുക്കുന്ന പെൻറാവാലൻറ് വാക്സിൻ. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട അമ്മ തിരുത്താനാൻ ആവശ്യപ്പെട്ടതോടെ മുട്ടാന്യായം പറഞ്ഞ് വാക്സിൻ നല്‍കാതിരിക്കാൻ ശ്രമിച്ചു.

പൊലീസിനെ വിളിച്ചു വരുത്തി ജോലി തടസ്സപ്പെടുത്തിയതിന് കേസെടുക്കുമെന്നും ജെഐ ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ആരോഗ്യ മന്ത്രിക്കുപരാതി നല്‍കിയിട്ടുണ്ട്. കാർഡില്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു എന്ന് പ്രാഥമികാരോഗ്യ കേന്ദ്രവും സമ്മതിക്കുന്നണ്ട്. എന്നാല്‍ വാക്സിനെടുത്തിരുന്നില്ലെന്നും ശരിയായ വാക്സിനാണ് നല്‍കിയതെന്നും അവർ വിശദീകരിക്കുന്നു. സംഭവത്തില്‍ ഡിഎംഒതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *