ആലങ്ങാട് കുടുംബവഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കി. ഇതറിഞ്ഞ ഭർത്താവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു.
ആലങ്ങാട് കൊങ്ങോർപ്പിള്ളി മനയ്ക്കപ്പറമ്ബിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ ജോർജിന്റെ മകൻ ഇമ്മാനുവല്‍ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടുവർഷംമുൻപാണ് ഇവർ കൊങ്ങോർപ്പിള്ളിയില്‍ താമസമാക്കിയത്. 28 ദിവസംമാത്രം പ്രായമുള്ള കുഞ്ഞടക്കം രണ്ടുമക്കളാണ് ഇവർക്കുള്ളത്.
ശനിയാഴ്ച അയല്‍ക്കാരുമായി ഇമ്മാനുവല്‍ വഴക്കിട്ടിരുന്നു. ഇതേച്ചൊല്ലി മരിയയുമായി അഭിപ്രായവ്യത്യാസമുണ്ടായി. തുടർന്ന് മുറിയില്‍കയറി വാതിലടച്ച മരിയയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ഇമ്മാനുവലും ബന്ധുക്കളുംചേർന്ന് പെട്ടെന്നുതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇതറിഞ്ഞ് ഇമ്മാനുവല്‍ ആശുപത്രിയിലെ മുറിക്കകത്ത് തുങ്ങിമരിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി മേല്‍നടപടികള്‍ക്കുശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇമ്മാനുവലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. തിങ്കളാഴ്ച രാവിലെ മരിയ റോസിന്റെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും സംസ്കാരം കൊങ്ങോർപ്പിള്ളി സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക