ഒരു പാത്രത്തില് രണ്ടു ഗ്ലാസ് വെള്ളം തിളക്കാന് വയ്ക്കുക. വേറൊരു പാത്രത്തില് ഒരു ടേബിള് സ്പൂണ് റാഗിപ്പൊടിയില് കുറച്ച് വെള്ളമൊഴിച്ച് മിക്സ് ചെയ്യുക.
ഇനി തിളപ്പിക്കാന് വച്ച വെള്ളം തിളക്കുമ്ബോള് അതിലേക്ക് ഈ മിക്സ് ചെയ്തുവച്ച റാഗി ഒഴിക്കുക. കുറുകി വരുമ്ബോള് ഓഫ് ചെയ്യുക.
ഇനി മിക്സിയുടെ ജാറില് 4 ഈന്തപ്പഴവും കുറച്ച് അണ്ടിപ്പരിപ്പോ അല്ലെങ്കില് ബദാമോ ഏതുമാവാം ഇട്ട് അതിലേക്ക് റോബസ്റ്റാ പഴവും കുറുക്കിവച്ച റാഗിയും കുറച്ച് വെള്ളമോ പാലോ ചേര്ത്ത് നന്നായി അടിച്ചെടുക്കുക. അടിപൊളി ഹെല്ത്തിയായ ഒരു ഡ്രിങ്കാണിത്.