കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
യു.എസ്. നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ച് യുെ്രെകന് ,റഷ്യന്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് റഷ്യ ഈ ആക്രമണം നടത്തിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുെ്രെകന് സുരക്ഷാ സേവന വിഭാഗമായ എസ്.ബി.യു ഉപയോഗിച്ചിരുന്ന കെട്ടിടം ആക്രമണത്തില്‍ ലക്ഷ്യമാക്കിയതാകാമെന്ന് സൂചനയുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന് വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം
കീവിലെ ആറു കൂറ്റന്‍ ബഹിരാകാശ മിസൈല്‍ ആക്രമണത്തില്‍ അല്‍ബേനിയ, അര്‍ജന്റീന, നോര്‍ത്ത് മേസിഡോണിയ, പാല്സ്തീന്, പോര്‍ച്ചുഗല്‍, മൊണ്ടെനെഗ്രോ എന്നീ രാജ്യങ്ങളുടെ എന്നീ രാജ്യങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കീവിലെ പച്ചേര്സ്കി ജില്ലയില്‍ സെന്റ് നിക്കോളാസ് കത്തോലിക്ക പള്ളിയുടെ ജനലുകള്‍ പൊട്ടിപ്പോയതായി ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു.സാംസ്കാരിക കേന്ദ്രം, ഫിറ്റ്നസ് കോംപ്ലെക്സ്, സ്കൂള്‍, നിരവധി വീടുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയം, ഈ ആക്രമണം റൊസ്റ്റോവിലെ കെമിക്കല്‍ പ്ലാന്റിന് നേരെയുണ്ടായ യുെ്രെകന് ആക്രമണത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് വ്യക്തമാക്കി.
ഉയര്‍ന്നശബ്ദത്തില്‍ മൂന്ന് സ്ഫോടനങ്ങളുണ്ടായതായി വെള്ളിയാഴ്ച പുലര്‍ച്ചെ കീവിലെ താമസക്കാര്‍ പറഞ്ഞു. യൂെ്രെകന് വ്യോമസേന നടത്തിയ പ്രതിരോധത്തില്‍ അഞ്ചു ഇസ്കാന്‍ഡര്‍ മിസൈലുകള്‍ വീഴ്ച്ചപ്പെടുത്താനായി. ‘ബാലിസ്റ്റിക് ആക്രമണഭീഷണികളില്‍ ആളുകള്‍ ഉടന്‍ തന്നെ അഭയം തേടണമെന്ന്’ യുെ്രെകന് വ്യോമസേന മുന്നറിയിപ്പ് നല്കി.
റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന അനുസരിച്ച്, നേരത്തെ ഇതിനു മുന്‍പുള്ള യുെ്രെകന് ആക്രമണത്തില്‍ റഷ്യന്‍ റൊസ്റ്റോവ് പ്രദേശത്തെ എണ്ണശുദ്ധീകരണശാലയാണ് ലക്ഷ്യമിട്ടത്. യുെ്രെകന് ആറ് എടിഎസിഎംഎസ് (അഠഅഇങട) മിസൈലുകളും നാലു സ്റ്റോം ഷാഡോ എയര്‍ലോഞ്ച്ഡ് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യയില്‍ ആക്രമണം നടത്തിയത്.
പോര്‍ച്ചുഗലിന്റെ എംബസി ഉള്‍പ്പെടെ ഒരു സ്ഫോടനം കീവിലെ വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് നേരിയ നാശനഷ്ടം വരുത്തിയതായി പോര്‍ച്ചുഗലിന്റെ വിദേശകാര്യ മന്ത്രി പോളോ റാംഗെല് വ്യക്തമാക്കി.