കീര്‍ത്തി സുരേഷിന്റെ വിവാഹ ചടങ്ങിന് തമിഴ് സൂപ്പര്‍താരം വിജയ്ഗോവയില്‍ എത്തിയതായി റിപ്പോര്‍ട്ട്. പരമ്ബരാഗത തമിഴ് വസ്ത്രം ധരിച്ച് വിവാഹത്തിന് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന വിജയ്‌യുടെ ചിത്രം ഇതിനകം തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം കീര്‍ത്തിയുടെ മറ്റ് വിവാഹ വിശേഷങ്ങള്‍ എല്ലാം തന്നെ തീര്‍ത്തും രഹസ്യമാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് കീര്‍ത്തി സുരേഷ് ആന്റണി തട്ടിലുമായുള്ള തന്റെ ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കിയിരുന്നു. അവരുടെ ദീപാവലി ആഘോഷത്തില്‍ നിന്നുള്ള ഒരു ചിത്രം അവര്‍ പങ്കിട്ടിരുന്നു.
കൊച്ചി സ്വദേശിയായ ബിസിനസുകാരനാണ് വരന്‍ ആന്റണി തട്ടില്‍. കൊച്ചിയിലും ദുബായിലും ആന്റണിക്ക് ബിസിനസുണ്ട്. ആസ്പിരെസോ വിന്‍ഡോസ് സൊലൂഷന്‍സിന്റെ മേധാവിയാണ് ആന്റണി.