കീരിക്കാടന്‍ ജോസിനെ അനശ്വരമാക്കിയ നടന്‍ മോഹന്‍രാജ് വിടപറഞ്ഞു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു.ഏറെകാലമായി ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കിരീടത്തിലെ പ്രധാന വില്ലന്‍ കീരിക്കാടന്‍ ജോസിനെ അവതരിച്ചാണ് മോഹന്‍രാജ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. 300 ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു.