ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ അൻഡ്രീന കാറ്റാലാനോയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ ഗുദൈബിയ പാലസില്‍ സ്വീകരിച്ചു.
ബഹ്റൈനും ഇറ്റലിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് ഇരുവരും വിലയിരുത്തി.
കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താൻ അംബാസഡർക്ക് സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. ഏല്‍പിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിൻ റാശിദ് അല്‍ സയാനി, മന്ത്രിസഭ കാര്യാലയ മന്ത്രി ഹമദ് ബിൻ ഫൈസല്‍ അല്‍ മാലികി എന്നിവരും സന്നിഹിതരായിരുന്നു. ബഹ്റൈൻ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്കും ഇറ്റലിയുമായി കാത്തുസൂക്ഷിക്കുന്ന ബന്ധത്തിനും അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.