കരളിനെ പോലെ പോലെ തന്നെ നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. കിഡ്നിയുടെ ആരോഗ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഈ ആരോഗ്യം ശ്രദ്ധിക്കുവാനും ദീർഘകാലം കിഡ്നി ആരോഗ്യപൂർവ്വം നിലനില്‍ക്കുവാനും നമ്മള്‍ ചില ഭക്ഷണശീലങ്ങള്‍ നിർബന്ധമായും പാലിക്കണം.
അത്തരത്തിലുള്ള ഭക്ഷണങ്ങളില്‍ ചിലത് ഇതാണ്.
ആപ്പിള്‍
ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ച നാരായ പെക്റ്റിൻ്റെ നല്ല ഉറവിടമാണ് ആപ്പിള്‍ . കൊളസ്ട്രോള്‍ , ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കും. ആപ്പിളില്‍ ഉയർന്ന അളവില്‍ ആൻ്റിഓക്‌സിഡൻ്റ് ഉണ്ട്. വിറ്റാമിൻ സിയുടെ മികച്ച ഒരു ഉറവിടം കൂടിയാണ് ആപ്പിള്‍ .
ബ്ലൂബെറി
നാരുകളുടെയും വിറ്റാമിൻ സിയുടെയും കുറഞ്ഞ കലോറി ഉറവിടം കൂടിയാണ് ബ്ലൂബെറി. ക്യാൻസർ , ഹൃദ്രോഗം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും തലച്ചോറിൻ്റെ ആരോഗ്യം മികച്ചത് ആക്കാനും ഇവയ്ക്ക് കഴിവുണ്ടെന്ന് ആണ് പഠനങ്ങള്‍ പറയുന്നത്.
മത്സ്യം
സാല്‍മണ്‍, അയല, ട്യൂണ, മത്തി, തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് . രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുന്നതിനും തലച്ചോറിലെ കോശങ്ങള്‍ നിർമ്മിക്കുവാനും ഇത് സാഹയിക്കും . ക്യാൻസർ പോലുള്ള അസുഖങ്ങള്‍ക്കും പരിഹാരം ആണ്.
ചീര
ചീരയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവയ്ക്ക് ഒപ്പം ഫോളേറ്റും അടങ്ങിയിട്ടുണ്ട് ചീരയില്‍. ചീരയില്‍ ഉയർന്ന അളവില്‍ ഉള്ള ബീറ്റാ കരോട്ടിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കാഴ്ചയെ സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. ഇത് മഗ്നീഷ്യത്തിൻ്റെ മികച്ച ഒരു ഉറവിടം കൂടിയാണ്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ പഞ്ചസാര വളരെ കുറവാണ്. അതേപോലെ ലയിക്കുന്ന നാരുകളും നിരവധി ആണ് .
ഇവയ്ക്ക് പുറമെ വൃക്കരോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ആണ് ക്രാൻബെറികള്‍, റാസ്ബെറി,സ്ട്രോബെറി,പ്ലം,പൈനാപ്പിള്‍,കാബേജ്, കോളിഫ്ലവർ ശതാവരി, പയർ,സെലറി,വെള്ളരിക്ക,ഉള്ളി, കുരുമുളക്,മുള്ളങ്കി, വെളുത്തുള്ളി,
മഞ്ഞക്കരു ഇല്ലാത്ത മുട്ടയുടെ വെള്ള, കൂണ്‍,
ഒലിവ് ഓയില്‍ എന്നിവ.