കാർ സമയത്തിന് കിട്ടിയില്ല, ചോരവാർന്ന് അവശനായ സെയ്‌‌ഫിനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിൽ

നടൻ സെയ്‌ഫ് അലി ഖാന് നേരെ സ്വവസതിയിൽ നടന്ന ആക്രമണം ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്പൈനൽ കോഡിന് സമീപത്തായി ആറ് കുത്തേറ്റിട്ടുണ്ട്. മൂത്ത മകനായ ഇബ്രാഹിം ആണ് ഓട്ടോ റിക്ഷയിൽ സെയ്‌ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. അമിതമായ രക്തസ്രാവം ഉണ്ടായതും, സമയത്ത് കാർ ലഭ്യമാകാതിരുന്നതുമാണ് ഓട്ടോറിക്ഷ പിടിക്കാൻ കാരണമായത്. സെയ്‌‌ഫിന്റെ ബാന്ദ്രയിലെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ആശുപത്രി.

കഴിഞ്ഞ രാത്രിയിലാണ് സെയ്‌ഫ് അലി ഖാന് നേരെ ആക്രമണം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി നടനെ ആക്രമിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് നടന്റെ ജോലിക്കാർ പറയുമ്പോഴും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതിക്രമം നടന്നു എന്ന് മാത്രമാണ് നിലവിലെ റിപ്പോർട്ടിലുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ആക്രമണത്തിന് രണ്ട് മണിക്കൂർ മുമ്പ് വീട്ടിനുള്ളിലേക്ക് ആരും കടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജോലിക്കാരുടെ സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. വീടിനുള്ളിൽ നിന്ന് സഹായം ലഭിക്കാതെ ആർക്കും അകത്തേക്ക് കടക്കാനും കഴിയില്ല.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബാന്ദ്ര മേഖലയിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ സർക്കാരിനോട് സിനിമാലോകം ആവശ്യപ്പെട്ടു കഴിഞ്ഞു. ബോളിവുഡ് നടന്മാർ ഏറ്റവും സമ്പന്നരിൽ ഒരാള് സെയ്‌ഫ് അലി ഖാൻ. മികച്ച സുരക്ഷാ സംവിധാനത്തോട് കൂടിയ സെയ്‌ഫിന്റെ ബംഗ്ളാവിൽ നടന്ന ആക്രമണം ഏവരിലും അക്ഷരാർത്ഥത്തിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *