ശക്തമായ മഴയ്ക്ക് പിന്നാലെ കാർഗോഡ് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തി. പ്രദേശത്തെ വീടുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലാണ് വിള്ളല്‍. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ആണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടത്. തുടർന്ന് പ്രദേശത്തെ ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചു. 22 പേരാണ് ആറ് വീടുകളിലായി ഉള്ളത്.