നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുകയാണ്. കാളിദാസിന്റെ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഡിസംബര്‍ എട്ടിന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം.കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അത് പൂര്‍ത്തിയാകുന്ന ഒരു ദിവസമാണിന്ന്. കലിംഗരായര്‍ ഫാമിലിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആ ജമീന്‍ കുടുംബത്തില്‍ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണ്, അതിന് ദൈവത്തിന് നന്ദി പറയുന്നു. മരുമകള്‍ എന്ന് പറയില്ല, എന്റെ മകള്‍ തന്നെയാണ്. എന്റെ വീടിന് അവള്‍ മരുമകളല്ല, മകള്‍ തന്നെയാണ്. ഗുരുവായൂരില്‍ വച്ചാണ് വിവാഹം. എട്ടാം തിയതി എന്നായിരുന്നു ജയറാമിന്റെ വാക്കുകള്‍.
‘എന്ത് സംസാരിക്കണമെന്ന് അറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജില്‍ വരുമ്ബോള്‍ ഞാന്‍ മാനേജ് ചെയ്യാറുണ്ട്. സ്റ്റേജില്‍നിന്ന് സംസാരിക്കുക എന്നത് അറിവുന്ന കാര്യമാണ്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. താരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. ഡിസംബര്‍ എട്ടിന് ഗുരുവായൂരില്‍വെച്ചാണ് വിവാഹം. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം എന്ന് കാളിദാസ് ജയറാം പറഞ്ഞു.