എക്വഡോര്‍ യുവ ഫുട്ബോളര് മാര്‍ക്കോ അംഗുലോ (22) അന്തരിച്ചു. ഒക്ടോബര്‍ ഏഴിനുണ്ടായ കാര്‍ അപകടത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു മാര്‍ക്കോ.
എന്നാല്‍ താരത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മാര്‍ക്കോ അംഗുലോയുടെ മരണവിവരം എക്വഡോര്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസ്താവനയിലൂടെയാണ് പുറത്തുവിട്ടത്.
എക്വഡോര്‍ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് താരം. ഇറാഖിനും ഓസ്ട്രേലിയയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങളിലാണ് അംഗുലോ കളിച്ചു. ഇതിന് പുറമേ രാജ്യത്തിനായി അണ്ടര്‍ -17, അണ്ടര്‍ -19 ടീമുകളിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ അംഗുലോ കളിച്ചിട്ടുണ്ട്. എഫ്സി സിന്‍സിനാറ്റി താരമായ അംഗുലോ ഇക്വഡോറിയന്‍ ക്ലബ്ബായ എല്ഡിയുവിന് വേണ്ടി ക്വിറ്റോയില്‍ കളിക്കുകയായിരുന്നു.
അപകടത്തിന് ഒരു ദിവസം മുമ്ബ് ഒക്ടോബര്‍ ആറിനായിരുന്നു ക്വിറ്റോയ്ക്കുവേണ്ടി അംഗുലോയുടെ അവസാന മത്സരം. അപകടത്തില്‍ അംഗുലോയ്ക്ക് തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായും ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായതായും എക്വഡോര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറില്‍ അംഗുലോയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തും അണ്ടര്‍ 20 താരമായിരുന്ന റോബെര്‍ട്ടോ കബേസാസ് അപകട സമയത്ത് തന്നെ മരണപ്പെട്ടിരുന്നു.