കാര്യവട്ടം കാമ്ബസിലുണ്ടായ സംഘര്‍ഷത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വി സിക്ക് കൈമാറും.
മൂന്നു വകുപ്പുകളിലെ പ്രഫസര്‍മാര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഹോസ്റ്റലില്‍ ഇടിമുറി ഉണ്ടോ എന്നകാര്യവും സമിതി അന്വേഷിച്ചിരുന്നു.
കെ എസ് യു നേതാവ് സാന്‍ ജോസിനെ എസ് എഫ് ഐക്കാര്‍ മെന്‍സ് ഹോസ്റ്റലിലെ ഇടിമുറിയില്‍ മര്‍ദിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ഹോസ്റ്റലില്‍ എത്തിയതാണ് സംഘര്‍ഷത്തിനു കാരണം എന്നായിരുന്നു എസ് എഫ് ഐ വാദം.
അക്രമത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ക്യാമറകള്‍ കാലാവധി കഴിഞ്ഞത് മൂലം പ്രവര്‍ത്തന രഹിതമാണെന്നാണ് വിശദീകരണം.. ഹോസ്റ്റലില്‍ അടക്കം സുരക്ഷ വര്‍ധിപ്പിക്കാനും പുതിയ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ഹോസ്റ്റല്‍ പരിസരത്ത് കൂടുതല്‍ ക്യാമറകള്‍ വെക്കും. പുറത്ത് നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാനും നടപടി സ്വീകരിക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമിതി മുന്നോട്ടുവയ്ക്കുമെന്നാണ് കരുതുന്നത്.