കാർത്തി നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘സർദാറിന്റെ’ രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘സർദാർ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ജൂലൈ 15ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കും.
പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ലക്ഷ്മണ്‍ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. ജോർജ്ജ് സി വില്യംസാണ് ഛായാഗ്രാഹകൻ.
ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കാർത്തിയുടെ അച്ഛനും മുതിർന്ന നടനുമായ ശിവകുമാറും പങ്കെടുത്തിരുന്നു. പൂജയുടെ ചിത്രങ്ങള്‍ കാർത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടർ: ദിലീപ് സുബ്ബരായൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ നമ്ബ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എപി പാല്‍ പാണ്ടി, പിആർഒ: ശബരി. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂണ്‍ സിനിമാസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ ഒരു സ്‍പൈ ആണ്. വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.
കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരുമുണ്ട്. കേരള പിആർഒ പി ശിവപ്രസാദ്.