ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. കാരണമില്ലാതെ അഞ്ചിൽ കൂടുതൽ ദിവസം ഫയല്‍ സെക്ഷനിൽ സൂക്ഷിച്ചാൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും. ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിയാണ് സർക്കുലർ പുറത്തിറക്കിയത്.
ഗതാഗത വകുപ്പിന് കീഴിലുള്ള മോട്ടോര്‍ വാഹനവകുപ്പ്, കെ.എസ്.ആര്‍.ടി.സി, കെ.ടി.ഡി.എഫ്.സി, ജലഗതാഗത വകുപ്പ്, ശ്രീചിത്ര കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് സർക്കുലർ ബാധകമാകുക. ഓഫിസുകളില്‍ ആഴ്ചയില്‍ ഒരുതവണ പരിശോധന നടത്തണം. ഇതിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഈ മാസം തന്നെ പുതിയ സംവിധാനം പരീക്ഷണാര്‍ഥം തുടങ്ങാനും മാര്‍ച്ച് 31ന് മുമ്പായി നടപ്പില്‍വരുത്താനുമാണ് നിർദേശം.