വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയില്‍ സമർപ്പിക്കും.
വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നല്‍കുക.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് സാവകാശം തേടിയിരുന്നു. ഇത് കോടതി അംഗീകരിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ടിനൊപ്പം മൊബൈല്‍ ഫോണ്‍ ഫോറൻസിക് പരിശോധന ഫലവും പോലീസ് കോടതിയില്‍ ഹാജരാക്കും.