നിരവധി ക്രിമിനൽ കേസിലെ പ്രതിയും കാപ്പ പ്രകാരം ജില്ലയിൽ പ്രവേശന അനുമതി നിഷേധിച്ചിട്ടുള്ളതുമായ ഇരവിമംഗലം സ്വദേശിയായ നെടുമലവീട്ടിൽ റബ്ബർ മനു എന്നുവിളിക്കുന്ന
മനു ( 27) എന്നയാളെയാണ് രണ്ടുമണിക്കൂറിലധികം നീണ്ട അതിസാഹസികമായ പ്രയത്നത്തിലൂടെ ഒല്ലൂർ പോലീസും തൃശൂര് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സംഘവും ചേർന്ന് പിടികൂടിയത്.
ഇന്ന് (4.12.24) പുലർച്ച 1:30 മണിയോടു കൂടി ഒല്ലൂർ സ്റ്റേഷൻ റൗഡിയും കാപ്പ 15(1)(a) പ്രകാരം നാടുകടത്തിയ മൊബൈൽ ഫോൺ ഉപയോഗിക്കാത്ത മനു നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് കാപ്പാ ഉത്തരവ് ലംഘിച്ച് വീട്ടിൽ വന്നു പോകുന്നതായി ഒല്ലൂർ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പ്രതിയുടെ ഇരവിമംഗലത്തുള്ള വീട്ടിൽ പോയി പരിശോധിച്ചതിൽ പ്രതി വീടിനകത്തുള്ളതായി വ്യക്തമായതിനെ തുടർന്ന് ഒരു മണിക്കൂർ സമയം എടുത്തിട്ടും വാതിൽ തുറക്കാതിരുന്ന പ്രതി പിന്നീട് ഓട് പൊളിച്ച് വീടിനു മുകളിൽ കയറി വെല്ലുവിളി ഉയർത്തുകയായിരുന്നു.ഇക്കാര്യം അറിഞ്ഞ ഉടൻ ഒല്ലൂർ ഇൻസ്പെക്ടർ ഫർഷാദ് ടി പി യുടെ നിർദ്ദേശപ്രകാരം നൈറ്റ് ഓഫീസറായിരുന്ന വടക്കാഞ്ചേരി ഇൻസ്പെക്ടർ റിജിൻ എം തോമസ്, ഒല്ലൂർ സ്റ്റേഷൻ നൈറ്റ് ഓഫീസറായ സബ് ഇൻസ്പെക്ടർ സിജു എന്നിവർ ഉൾപ്പെടെയുള്ള പോലീസ് സേനാംഗങ്ങളും സ്ഥലത്ത് എത്തിച്ചേർന്നു.
പ്രതി സമീപത്തുള്ള മറ്റു മൂന്നു വീടുകളുടെ ഓടിന് മുകളിലേക്ക് ചാടി ഓടി കയറി, 2 മണിക്കൂറിലധികം സമയത്തെ നിരന്തര പ്രയത്നത്തിലൂടെ അതി സാഹസികമായി പ്രതിയുടെ വീടിനോട് ചേർന്നുള്ള വീടിൻ്റെ ഓടിന് മുകളിൽ കയറിയ പ്രതിയെ ബലംപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
.
പ്രതിക്ക് ഒല്ലൂർ പോലീസ് സ്റ്റേഷനിലെ
പത്തോളം ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്.
കഴിഞ്ഞ വർഷത്തെ ഇരവിമംഗലം ഷഷ്ഠിക്ക് പ്രതിക്കെതിരെ ആംസ് ആക്റ്റ് പ്രകാരം കേസ് റെജിസ്റ്റർ ചെയ്തിരുന്നു ഈ വർഷത്തെ ഷഷ്ഠി ശനിയാഴ്ച ആഘോഷിക്കാനിരിക്കെ അതിനു മുൻപുതന്നെ പ്രതിയെ കുറിച്ച് വിവരം മനസ്സിലാക്കി പിടികൂടാൻ ഒല്ലൂർ പോലീസിന് കഴിഞ്ഞു എന്നതും വലിയ നേട്ടമാണ്.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ വിശ്വേശ്വരൻ, വിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.