കരുളായി (മലപ്പുറം): കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി പൂച്ചപ്പാറ കോളനിയിലെ മണി (35) യാണ് മരിച്ചത്.
ഉള്‍വനത്തിലുള്ള കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. രാത്രി 11 ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും 11.30-ഓടെ മരിച്ചു.