എറണാകുളം: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്
ജനവാസ മേഖലയാണിത്. അതുകൊണ്ട് തന്നെ ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു.മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഇന്ന് സ്കൂൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം ഇപ്പോഴും തീ ആളി പടരുകയാണ്. ഇവിടേക്ക് വാഹനങ്ങൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കില്ല. അതിനാൽ വലിയ പൈപ്പുകൾ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ആക്രികട ഉടമയും സ്ഥലത്തുണ്ട്