കഴിഞ്ഞ 24 മണിക്കൂറില്‍ പരിക്കേറ്റത് 36 ഇസ്രായേലി സൈനികര്‍ക്ക്

 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 സൈനികരെ പരിക്കുകളോടെ വടക്കൻ മേഖലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം.ഹിസ്ബുല്ലയുടെ വ്യോമാക്രമണം നടക്കുന്ന പ്രദേശങ്ങള്‍ ആണ് ഇതെല്ലാം.

നവംബർ ആദ്യം മുതല്‍ വടക്കൻ ഗാസയില്‍ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു, ഇതില്‍ അഞ്ച് പേർ നവംബർ 12 ന് ജബാലിയ അഭയാർത്ഥി ക്യാമ്ബില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരാണ്.

ഫലസ്തീൻ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഇസ്രായേല്‍ അധിനിവേശ സേനയെ ശക്തമായി നേരിടുന്നത് തുടരുകയാണ്.

ഈ യുദ്ധം സൈനികർക്ക് താങ്ങാവുന്നതിനേക്കാള്‍ അപ്പുറമാണെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു.

ഇസ്രായേല്‍ സൈന്യത്തിന്റെ നോർത്തേണ്‍ കോർപ്സിൻ്റെ കമാൻഡറായി സേവനമനുഷ്ഠിച്ച മുൻ മേജർ ജനറല്‍ നോം ടിബോണ്‍ പറയുന്നത് ഇങ്ങനെ ” നിർഭാഗ്യവശാല്‍, ഇസ്രായേല്‍ സൈന്യം സത്യം പറയുന്നില്ല. ഈ യുദ്ധത്തില്‍ ഞങ്ങള്‍ക്ക് 10,000 സൈനികരുടെ കുറവുണ്ട് “.

2023 ഒക്‌ടോബർ 10 മുതല്‍ ഇസ്രായേലി ലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ആകെ പരിക്കേറ്റ സൈനികരുടെ എണ്ണം 22,240 ആയി ഉയർന്നതായും റിപോർട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *