കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍(Arrest). കൊല്ലം സ്വദേശി മുജീബ് (42) ആണ് അറസ്റ്റിലായത്.

കഴക്കൂട്ടം പോലീസില്‍ കീഴടങ്ങിയതോടെ അറസ്റ്റ് രേഖപ്പെടുത്തി.

വ്യാജ ചെക്കുകള്‍ ഉപയോഗിച്ച്‌ നിരവധി പേരില്‍ നിന്നായി 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ജൂണില്‍ ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് 2,50,000 രൂപ നഷ്ടപ്പെട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മരണപ്പെട്ടവരടക്കമുള്ളവരില്‍ നിന്നും പണം azട്ടിയെടുത്തതായി തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *