സിനിമാ വിതരണ, നിര്‍മ്മാണ കമ്ബനികളില്‍ നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന് ആദായ നികുതി വകുപ്പിന് സംശയം.
സിനിമയുടെ നിര്‍മാതാവ് കൂടിയായ സൗബിന്‍ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍, കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു.
സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാല്‍ 44 കോടി രൂപ ആദായനികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചുവെന്ന് കണ്ടെത്തല്‍. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്റെ വിശദീകരണം.
14 മണികൂറിലധികം ഇന്നലെ ഈ കമ്ബനികളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പറവ ഫിലിംസ് കമ്ബനി നടത്തിയ സാമ്ബത്തിക ഇടപാടുകളിലാണ് റെയ്ഡ് നടത്തിയത്. സൗബിന്റെ വീട്ടിലും പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. രണ്ട് സിനിമാ നിര്‍മ്മാണ കമ്ബനികളുടെയും സാമ്ബത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചിരുന്നു.