കള്ളക്കണക്കെന്ന് ബിജെപി; പ്രിയങ്കയുടേയും വാദ്രയുടെയും സ്വത്ത് വിവാദത്തില്‍

വയനാട്ടില്‍ പ്രിയങ്ക വാദ്ര നല്കിയ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ സംശയമുണ്ടെന്ന് ബിജെപി.

പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്വത്ത് ഇതിലുമേറെ വരുമെന്നും ഇവരുടെ നികുതി വെട്ടിപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാണെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്യ പറഞ്ഞു.

റോബര്‍ട്ടിനും തനിക്കും കൂടി 78 കോടിയുടെ ആസ്തിയുണ്ടെന്നാണ് പ്രിയങ്കയുടെ സത്യവാങ്മൂലത്തില്‍. 12 കോടിയാണ് പ്രിയങ്കയുടെ ആസ്തി. ദല്‍ഹി മെഹറോളിയില്‍ രണ്ടു കോടി 10 ലക്ഷം രൂപയുടെ കൃഷിഭൂമിയും ഫാംഹൗസും ഷിംലയില്‍ 5.63 കോടി മൂല്യം വരുന്ന വീടും സ്വത്തും 550 പവന്‍ സ്വര്‍ണവും 30 ലക്ഷത്തിന്റെ വെള്ളിയും.

66 കോടിയുടെ ആസ്തിയാണ് റോബര്‍ട്ടിന്റേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ വാദ്ര അനധികൃത സ്വത്തുസമ്ബാദന കേസില്‍ അന്വേഷണം നേരിടുകയാണ്. കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നിലുള്ള കണക്കും ആദായ നികുതി വകുപ്പിന്റെ പക്കലുള്ള കണക്കുമല്ല സത്യവാങ്മൂലത്തില്‍.

2010-2021ലെ വാദ്രയുടെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനത്തില്‍ 75 കോടിയുടെ നികുതി അടയ്‌ക്കാനാണ് നോട്ടീസ് നല്കിയതത്, ഗൗരവ് ഭാട്യ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *