‘കലാകാരൻമാര്‍ക്ക് മരണമില്ല; കാട്ടുപറമ്ബന്റെ പോസ്റ്റര്‍ പങ്കുവച്ച്‌ ബിനു പപ്പു

സമീപകാലത്ത് മലയാളത്തിലും തമിഴിലുമായി നിരവധി പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രങ്ങളാണ് വീണ്ടും പ്രദർശനത്തിനു എത്തുന്നത്.

ഇപ്പോഴിതാ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്.ഓഗസ്റ്റ് 17-നാണ് ചിത്രം തീയറ്ററുകളില്‍‌ എത്തുന്നത്. ഇതിനിടെയിലിതാ പുതിയ ക്യാരക്ടർ‌ പോസ്റ്റർ പങ്കുവച്ച്‌ എത്തിയിരിക്കുകയാണ്. കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്ബന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.

കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു പങ്കുവച്ച ഹൃദ്യമായ കുറിപ്പും അതോടൊപ്പം തന്നെ വൈറല്‍ ആയിരിക്കുകയാണ്. അച്ഛൻ മരിച്ച്‌ 24 വർഷങ്ങള്‍ക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്ബോള്‍ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച്‌ ഒരുപാട് അഭിമാനവും, സന്തോഷവും നല്‍കുന്ന കാര്യമാണ്… സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങള്‍ക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അഛ്ചനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നില്‍ വന്നു കൊണ്ടേയിരിക്കും… കലാകാരൻമാർക്ക് മരണമില്ല… ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും. എന്ന് കുറിച്ചാണ് താരം പോസ്റ്റർ പങ്കുവച്ചത്.

ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. 1993ല്‍ ഫാസിലിന്റെ സംവിധാനത്തിലായിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാല്‍, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാള സിനിമയിലെ വമ്ബൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *