വെളുത്ത ഉപ്പിനേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉപ്പ്. കറുത്ത് ഉപ്പ് ഉപയോഗിക്കുമ്ബോള്‍ വിഭവങ്ങളുടെ രുചിയും കൂടും.
ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍ തൈര് സലാഡ് തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഈ ഉപ്പ് വളരെ നല്ലതാണ്. ഇതില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
വെളുത്ത ഉപ്പില്‍ സോഡിയത്തിന്റെ അളവ് വളരെ ഉയര്‍ന്നതാണ്, ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം കറുത്ത ഉപ്പില്‍ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്.
വെളുത്ത ഉപ്പിനേക്കാള്‍ പോഷകസമ്ബന്നമാണ് കറുത്ത ഉപ്പ്. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. കൂടാതെ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. വയറ്റിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കറുത്ത ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിന്റെ ക്ഷാരഗുണങ്ങള്‍ വയറ്റിലെ ആസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കുകയും വയര്‍ വീര്‍ത്തുകെട്ടുന്നത് തടയുകയും ചെയ്യും. നാരങ്ങവെള്ളത്തില്‍ കറുത്ത ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.
പ്രതിരോധ ശേഷി
വിറ്റാമിന്‍ സിയ്‌ക്കൊപ്പം കറുത്ത ഉപ്പിലെ മിനറലുകള്‍ കൂടി ചേരുമ്ബോള്‍ ഇത് പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കും
ശരീരത്തിലെ ജലാംശം
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വളരെ നല്ലതാണ് ഈ ഡ്രിങ്ക് ഇത് ദഹനത്തെ ത്വരിതപ്പെടുത്തുന്നു. അതിനൊപ്പം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.
അമിതഭാരം
അമിതഭാരം കുറയ്ക്കാന്‍ ഇത് നല്ലതാണ്. കാലറി കുറവാണെന്നതിനൊപ്പം ഈ ഡ്രിങ്ക് മെറ്റാബോളിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ചര്‍മ്മ സൗന്ദര്യം
കറുത്ത ഉപ്പിട്ട നാരങ്ങാ വെള്ളം ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കി തീര്‍ക്കുന്നു.
കിഡ്‌നി സ്റ്റോണ്‍
കിഡ്‌നിയിലെ കല്ലുകളെ തടയാനും ഇത് വളരെ നല്ലതാണ്. മൂത്രത്തിലെ പിഎച്ച് ലെവല്‍ കൂട്ടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.