കർണാടകയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുൻ മന്ത്രിയുമായ മുനിരത്നക്കെതിരെയാണ് മുട്ടയേറുണ്ടായത്.
അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്.
കർണാടകയിലെ ലക്ഷ്മിദേവി നഗർ ഏരിയയിലാണ് സംഭവമുണ്ടായത്. മുട്ടയേറ് ഉണ്ടായതിന് പിന്നാലെ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിർവശത്ത് നിന്ന് എം.എല്‍.എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി ലേഔട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുട്ടയേറ് നടന്നതിന് പിന്നാലെ എം.എല്‍.എ കെ.സി ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. അർധരാത്രി വരെ അദ്ദേഹം ആശുപത്രിയില്‍ തുടർന്നുവെന്നാണ് വിവരം. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്ന് വ്യക്തമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് പോകാൻ അനുവദിക്കുകയായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു എം.എല്‍.എ