കർക്കിടക വാവ് കണക്കിലെടുത്ത് ഇന്നും നാളെയും കൊച്ചി മെട്രോ സർവീസുകള്‍ ദീർഘിപ്പിച്ചു. തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11 നും 11.30 നും അധിക സർവീസ് ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും 5.30 നും അധിക സർവീസ് ഉണ്ടായിരിക്കും. കർക്കടക വാവിന് ആലുവയിലേക്ക് എത്തുന്ന ആളുകളുടെ തിരക്ക് കണക്കിലെടുത്താണ് സർവീസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.