കർക്കടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തീർഥാടകർക്ക് ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ന് നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഉണ്ടാവില്ല.
കർക്കടകം ഒന്നായ 16 ന് പുലർച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. തുടർന്ന് പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി 10 ന് നട അടയ്ക്കും.