കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിചാരണ നീളുകയാണെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി എസ് ഡയസ് അന്ന് ജാമ്യഹര്‍ജി തള്ളിയത്. സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാറെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം