സൂപ്പര്‍താരം വിജയ് യുടെ രാഷ്ട്രീയ പ്രവേശം ഏറെ ആകാംക്ഷയോടെയാണ് തമിഴ്‌നാട് നോക്കി കാണുന്നത്. അടുത്ത മുഖ്യമന്ത്രിയായി താരം എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പലരും.
താരത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ജനപിന്തുണകൊണ്ട് അമ്ബരപ്പിച്ചിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹോദരന്‍ സത്യ നാരായണ റാവു പറഞ്ഞ വാക്കുകളാണ്.
രാഷ്ട്രീയത്തില്‍ വിജയം നേടാന്‍ വിജയ്ക്ക് സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കമല്‍ഹാസനെ പോലെ വിജയ് യും രാഷ്ട്രീയം പരീക്ഷിച്ച് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിജയ് വരട്ടെ, കമല്‍ഹാസനെ പോലെ പരീക്ഷണം നടത്തട്ടെ. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളതിനാല്‍ അദ്ദേഹം എത്തി. പക്ഷേ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനു ശേഷം അദ്ദേഹം എന്ത് ചെയ്യും എന്നതില്‍ എനിക്ക് ഉറപ്പില്ല. എനിക്ക് തോന്നുന്നത്, വിജയ്ക്ക് തമിഴ്‌നാട്ടില്‍ വിജയിക്കാനാവില്ല എന്നാണ്. ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.’- സത്യ നാരായണ കൂട്ടിച്ചേര്‍ത്തു.
കരിയറില്‍ മിന്നി നില്‍ക്കുന്ന ഈ സമയത്ത് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിലൂടെ അദ്ദേഹത്തിന് ഒന്നും നേടാനാവില്ലെന്നും വ്യക്തമാക്കി.