കമലയ്ക്കുവേണ്ടി പ്രചാരണത്തിന് ഒബാമയും

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ ഉച്ചസ്ഥായിയോട് അടുക്കുമ്ബോള്‍ സ്ഥാനാർഥികളുടെ ജനപിന്തുണ മാറി മറിയുന്നു.

നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സർവേ ഫലം. ന്യൂയോർക്ക് ടൈംസ് – സിയെന കോളജ് അവസാന ഘട്ട ദേശീയ സർവേ ഫലത്തിലാണ് കമലയും ട്രംപും ഒരുപോലെ 48% പിന്തുണ നേടി ഒപ്പത്തിനൊപ്പമുള്ളത്.

റിപ്പോർട്ടുകള്‍ പ്രകാരം ഹിസ്പാനിക് വിഭാഗക്കാരായ വോട്ടർമാർക്കിടയില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനു പിന്തുണ വർധിച്ചതായാണ് പുതിയ റോയിട്ടേഴ്സ്- ഇപ്സോസ് സർവേഫലം. അതേസമയം ഈ വിഭാഗക്കാർക്കിടയില്‍ ഡെമോക്രാറ്റ് സ്ഥാനാർഥി കമലയ്ക്കുണ്ടായിരുന്ന മുൻതൂക്കം കുറഞ്ഞു, ട്രംപ് ഇപ്പോള്‍ വെറും 2 പോയിന്റിനു മാത്രമാണു പിന്നില്‍ (46%-44%).

Leave a Reply

Your email address will not be published. Required fields are marked *