വിവേകാനന്ദ പാറയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാൻ സാാധിക്കുന്ന തരത്തില്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി.
വില്ലിന്റെ രൂപത്തില്‍ നിര്‍മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിൻ തന്നെ എക്സില്‍ പങ്കുവച്ചു. ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാലിൻ പാലത്തിലൂടെ കാല്‍നട യാത്രയും നടത്തി. 77 മീറ്റർ (252 അടി) നീളവും 10 മീറ്റർ വീതിയുമുള്ളതാണ് ഗ്ലാസ് ബ്രിഡ്ജ്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേതകയും