കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലി – ബദരിനാഥ് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.ഹിമാചല്‍ പ്രദേശിലെ ചംബയിലും മണ്ണിടിച്ചിലുണ്ടായി. അതേസമയം ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുകയാണ്
പ്രളയത്തില്‍ മുങ്ങിയ അസമില്‍ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. 23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു.അരുണാചല്‍ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം. രാജസ്ഥാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.