കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. ആലുവ മണപ്പുറത്ത് പെരിയാര്‍ കരകവിഞ്ഞൊഴുകി അമ്ബലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറി.വൃഷ്ടിപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് പെരിയാറില്‍ വെള്ളം വര്‍ദ്ധിച്ചത്. പെരിയാര്‍ കരകവിഞ്ഞതോടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ എല്ലാം മുകളിലത്തെ അമ്ബലത്തിലേക്ക് മാറ്റി. ഒരടിയോളം കൂടി വെള്ളം ഉയര്‍ന്നാല്‍ ശിവ ലിംഗം വെള്ളത്തില്‍ മുങ്ങുകയും ആറാട്ടുള്‍പ്പെടെ നടക്കുകയും ചെയ്യും.